സിപിഎം സെക്രട്ടറിയാവാൻ വിജയരാഘവനേക്കാൾ ഭേദം പി ജയരാജൻ: മുല്ലപ്പള്ളി

Published : Nov 14, 2020, 12:12 PM ISTUpdated : Nov 14, 2020, 12:16 PM IST
സിപിഎം സെക്രട്ടറിയാവാൻ വിജയരാഘവനേക്കാൾ ഭേദം പി ജയരാജൻ: മുല്ലപ്പള്ളി

Synopsis

സിപിഎമ്മിൽ ശുദ്ധീകരണം പൂർണമാകണമെങ്കിൽ ഇനി മുഖ്യമന്ത്രി പിണറായി കൂടി സ്ഥാനമൊഴിയണം. കണ്ണൂർ ലോബിക്കെതിരായ നീക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയിൽ വിജയരാഘവനേക്കാൾ യോഗ്യരായ എത്രയോ പേരുണ്ടായിരുന്നുവെന്ന പറഞ്ഞ മുല്ലപ്പള്ളി പി.ജയരാജൻ സെക്രട്ടറി സ്ഥാനത്തേക്ക് കുറേക്കൂടി നല്ല ഓപ്ഷനാകുമായിരുന്നുവെന്നും പറഞ്ഞു. 

സിപിഎമ്മിൽ ശുദ്ധീകരണം പൂർണമാകണമെങ്കിൽ ഇനി മുഖ്യമന്ത്രി പിണറായി കൂടി സ്ഥാനമൊഴിയണം. കണ്ണൂർ ലോബിക്കെതിരായ നീക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. സിപിഎം സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളത്? പാർട്ടിയിൽ യോഗ്യതയുള്ള മറ്റ് എത്രയോ പേരുണ്ട്. 

പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ സിപിഎമ്മിനെ നയിക്കാൻ വിജയരാഘവനാകില്ല. പി.ജയരാജനക്കൊ എത്രയോ ഭേദമാണ്, പല വിമർശനങ്ങും ഉണ്ടെങ്കിലും അദ്ദേഹം അഴിമതിക്കാരനല്ല, പി.ജയരാജൻ്റെ മക്കളും അഴിമതിക്കാരല്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി