മുല്ലപ്പെരിയാർ; ആദ്യ ഘട്ട പരിശോധന പൂർത്തിയായി, 15 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് സമഗ്ര പരിശോധന സമിതി ചെയർമാൻ

Published : Sep 01, 2026, 05:39 PM IST
mullapperiyar dam

Synopsis

മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി. നാളെ നടക്കുന്ന യോഗത്തിൽ കൂടുതൽ പരിശോധന വേണമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കും. റിപ്പോർട്ട്‌ നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി പറഞ്ഞു.

സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് അഞ്ചംഗ വിദഗ്ദ്ധ സമിതി പരിശോധനകൾ നടത്തിയത്. ദേശീയ ജല വൈദ്യുത കോ‍പ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാ‍റിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല; വിവാദ സർക്കുലർ പിന്‍വലിച്ച് പൊലീസ് മേധാവി
ശിവസൂര്യ വാരാണസിയിലുമില്ല, പരിശോധിച്ചത് 100 സിസിടിവികൾ, വീട് വിട്ടിറങ്ങിയത് കഴിഞ്ഞ മാസം 8 ന്