സമ​ഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാറിൽ; കേസ് നടത്തിപ്പിനായി കേരളത്തിന് പുതിയ അഭിഭാഷകസം​ഘം

Published : Aug 29, 2026, 01:11 PM IST
mullaperiyar dam

Synopsis

സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. സുപ്രീംകോടതി നിർദേശിച്ചത് പോലെ സമ്പൂർണ സുരക്ഷ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കും. കേസ് നടത്തിപ്പിനായി പുതിയ അഭിഭാഷകസംഘത്തെയും കേരളം നിയോ​ഗിച്ചു.

തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. സുപ്രീംകോടതി നിർദേശിച്ചത് പോലെ സമ്പൂർണ സുരക്ഷ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കും. കേസ് നടത്തിപ്പിനായി പുതിയ അഭിഭാഷകസംഘത്തെയും കേരളം നിയോ​ഗിച്ചു.അണക്കെട്ടിലെ പരിശോധനയ്ക്ക് ശേഷം കേരളം ഉന്നതതല യോ​ഗം വിളിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ കേരളത്തിന് ആശങ്കയുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഡാമിന്റെ സുരക്ഷ വീണ്ടും പരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് പുതിയ ഡാം എന്നതാണ് നിലപാട്. അതിന് അനുകൂലമായ തീരുമാനം സുപ്രീംകോടതിയിൽനിന്നോ തമിഴ്നാടിന്റെ ഭാ​ഗത്തുനിന്നോ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ നിലവിലെ ഡാം സുരക്ഷിതമാണ് എന്ന് കണക്കാക്കുന്നതിൽ നമുക്ക് നിശ്വാസമില്ല. അതുകൊണ്ടാണ് സുരക്ഷ പരിശോധിക്കണമെന്നത് ആവർത്തിച്ച് ഉന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നു, എന്താണ് അയോഗ്യതയെന്ന് പറയേണ്ടത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതൃത്വം; അതൃപ്തി തുറന്നുപറഞ്ഞ് ഷാനിമോൾ ഉസ്മാൻ
സുഹൈലിൻ്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം, സാമ്പിള്‍ റിപ്പോര്‍ട്ടിലെ വിവരങ്ങൾ; ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസ്