മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ ജോലിയിലും അലംഭാവം; പൊലീസിന് വാങ്ങി നൽകിയ പുത്തൻ സ്പീഡ് ബോട്ട് കട്ടപ്പുറത്ത്

Published : Feb 02, 2025, 06:41 AM IST
മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ ജോലിയിലും അലംഭാവം; പൊലീസിന് വാങ്ങി നൽകിയ പുത്തൻ സ്പീഡ് ബോട്ട് കട്ടപ്പുറത്ത്

Synopsis

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്‍റെ വിലയായ 39.5 ലക്ഷം രൂപ നൽകാത്തതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി മുടങ്ങിയതോടെയാണ് ബോട്ട് കരയ്ക്കായത്.

ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്‍റെ വിലയായ 39.5ലക്ഷം രൂപ ഇതുവരെ പൊലീസ് ബോട്ട് നിർമ്മിച്ച കമ്പനിക്ക് നൽകിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോട്ടിന്‍റെ അറ്റകുറ്റപ്പണി നടത്താൻ കമ്പനി വിസമ്മതിച്ചതോടെയാണ് പുതിയ ബോട്ട് കരയ്ക്കായത്.

തേക്കടിയിൽ നിന്നും മുല്ലപ്പെരിയാറിലെത്താൻ പൊലീസിന് രണ്ടു ബോട്ടുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് തകരാറിലായി. മറ്റൊന്നിൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഒമ്പതു പേർക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുമതിയുള്ളത്. ഇത് കണക്കിലെടുത്ത് പുതിയ സ്പീഡ് ബോട്ട് വാങ്ങാൻ പൊലീസിന് സർക്കാർ അനുമതി നൽകുകയായിരുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും 39.5 ലക്ഷം രൂപയ്ക്ക് ബോട്ട് വാങ്ങി. 150 കുതിര ശക്തിയുള്ള 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് വാങ്ങിയത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബോട്ട് തേക്കടിയിലെത്തിച്ചെങ്കിലും ലൈസൻസ് കാത്ത് ആറ് മാസം ബോട്ട് തേക്കടി തടാക തീരത്ത് കിടന്നു. ഇതിനിടെ, 2024 ഒക്ടോബര്‍ നാലിന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു. പുതിയ ബോട്ടിൽ 25 മിനിറ്റു കൊണ്ട് തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്താൻ കഴിയുമായിരുന്നു. 20 മണിക്കൂര്‍ യാത്ര നടത്തി കഴിഞ്ഞാൽ ബോട്ട് സർവീസ് ചെയ്യണം. ഇതിനായി നവംബറിൽ കമ്പനി അധികൃതർക്ക് പൊലീസ് കത്ത് നൽകി. അപ്പോഴാണ് ബോട്ടിന്‍റെ തുക നല്കിയിട്ടില്ലെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ പോലും അറിയുന്നത്.

പണം നൽകിയതിന് ശേഷം മാത്രമേ ബോട്ടിന്‍റെ പണികൾ നടത്തുകയുള്ളുവെന്നും സ്വന്തം നിലയിൽ സർവീസ് നടത്തിയാൻ ഭാവിയിൽ തങ്ങൾക്ക് ഉത്തരാവാദിത്വം ഉണ്ടായിരിക്കില്ലെന്നും കാണിച്ച് പൊലീസ് മേധാവിയ്ക്ക് കമ്പനി അധികൃതര്‍ കത്തയച്ചിട്ടുണ്ട്. ഇതോടെ ബോട്ട് കരക്കടുപ്പിച്ചു. കത്തു കിട്ടി രണ്ടര മാസമാകുമ്പോഴും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. 140 പൊലീസുകാരാണ് മുല്ലപ്പെരിയാറിൽ ഡ്യൂട്ടിക്കുള്ളത്. കാര്യങ്ങൾ പൊലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നും അവിടെ നിന്നാണ് തുടർ നടപടിതൾ പൂർത്തിയാക്കേണ്ടതെന്നും ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു. 

രണ്ടും കൽപ്പിച്ച് ട്രംപ്; കാനഡ,മെക്സിക്കോ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്തി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ