മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു; ആശങ്കയോടെ പെരിയാർ തീര നിവാസികള്‍

Published : May 17, 2020, 12:00 PM ISTUpdated : May 17, 2020, 01:03 PM IST
മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു; ആശങ്കയോടെ പെരിയാർ തീര നിവാസികള്‍

Synopsis

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 113.15 അടിയാണ്. കഴിഞ്ഞ കാലങ്ങളിലൊന്നും ഈ സമയത്ത് ഇത്രയധികം വെള്ളമുണ്ടായിട്ടില്ല. 

ഇടുക്കി: വേനൽമഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അതിവർഷമുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ പ്രളയസാധ്യത മുന്നിൽക്കണ്ട് ഇപ്പോഴെ കരുതൽ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് പെരിയാറിന്റെ തീരത്തുള്ളവരുടെ ആവശ്യം.

142 അ​ടി​യാ​ണ് മുല്ലപ്പെരിയാർ അ​ണ​ക്കെ​ട്ടി​ന്‍റെ അ​നു​വ​ദ​നീ​യ സം​ഭ​ര​ണ ശേഷി. 113.15 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ കാലങ്ങളിലൊന്നും ഈ സമയത്ത് ഇത്രയധികം വെള്ളമുണ്ടായിട്ടില്ല. അതിവർഷമാണ് വരാൻ പോകുന്നെന്ന സർക്കാരിന്റെ മുന്നറിയിപ്പ് കൂടി ആയതോടെ പെരിയാരിന്റെ തീരത്തുള്ളവർ ആശങ്കയിലാണ്.

Also Read: മൂന്നാം പ്രളയം എന്ന ഭീതിയില്‍ പെരിയാര്‍ തീര നിവാസികള്‍

മുൻ കാലങ്ങളിൽ അണക്കെട്ട് തുറന്നാൽ ജനങ്ങളെ പാ‍ർപ്പിച്ചിരുന്ന ഹാളുകളൊക്കെ ഇപ്പോൾ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. പകരം സംവിധാനം ഉടൻ ഉണ്ടാവണം എന്ന ആവശ്യം ഉയരുകയാണ്. പതിവായി ചെയുന്ന കാര്യങ്ങളിൽ പോലും ഇത്തവണ വീഴ്ചയുണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്.

Also Read: സംസ്ഥാനത്ത് ഉച്ചവരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ