'രാഷ്ട്രീയത്തിലിറങ്ങിയ അന്ന് മുതൽ മത്സരിക്കുന്നു'; മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

Published : Nov 05, 2024, 12:13 PM ISTUpdated : Nov 05, 2024, 12:34 PM IST
'രാഷ്ട്രീയത്തിലിറങ്ങിയ അന്ന് മുതൽ മത്സരിക്കുന്നു'; മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

Synopsis

പ്രതിപക്ഷ നേതാവിന്റെ ശൈലിയെ കുറിച്ച്  ആരും തന്നോട് പരാതി പറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ അത് അറിയിച്ചേനെ.

കണ്ണൂർ: കെ മുരളീധരനെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. കെ മുരളീധരൻ ഇതുവരെ പാലക്കാട്  പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്ന്‌ മുല്ലപ്പള്ളി ഏഷ്യാനെറ്റ്‌ ന്യൂസിനോട്  പറഞ്ഞു.  പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ല. അച്ചടക്കമുള്ള കോൺഗ്രസുകാരന് യോജിച്ചതല്ല ഇത്തരം പ്രവർത്തികൾ. മുരളി അച്ചടക്ക ലംഘനം നടത്തിയോ എന്നു പാർട്ടി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരന്റെ മകൻ ആയതുകൊണ്ട്  അച്ചടക്ക ലംഘനത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും പാർട്ടിയിൽ അവഗണിക്കപ്പെടുന്നുവെന്ന മുരളിയുടെ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുരളിയോട് തൃശൂരിലേക്ക് പോകാൻ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ. ആവശ്യപ്പെട്ടിരുന്നെങ്കിൽ  പെട്ടിരുന്നെങ്കിൽ വടകര സേഫ് ആണെന്ന് പറഞ്ഞാൽ പോരെയെന്നും രാഷ്ട്രീയത്തിൽ ഇറങ്ങിയത് മുതൽ നിയമസഭയിലേക്കും പാർലമെന്റിലേക്ക് മാറിമാറി മത്സരിക്കുന്ന ആളാണ് മുരളീധരൻ.

Read More... കരുണാകരൻ്റെ കുടുംബത്തെ കുറിച്ച് രാഹുൽ പറഞ്ഞത് ചർച്ചയാക്കുന്നതിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിന്റെ ശൈലിയെ കുറിച്ച്  ആരും തന്നോട് പരാതി പറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ അത് അറിയിച്ചേനെ.  എത്ര വലിയ നേതാവായാലും മുഖത്തുനോക്കി കാര്യങ്ങൾ പറയണം.  ഭയപ്പെട്ടോടി മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ അഭയം തേടുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി