
കൊച്ചി: വിടി ബൽറാമിന്‍റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് അവഗണിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉപയോഗിക്കുമ്പോൾ പൊതുപ്രവര്‍ത്തകര്‍ക്ക് ജാഗ്രത വേണം. അച്ചടക്കലംഘനം കോൺഗ്രസിൽ അനുവദിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിടി ബൽറാമിനെ ഓര്‍മ്മിപ്പിച്ചു. സ്വയം നിയന്ത്രണം ആണ് പ്രവർത്തകർക്ക് വേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി
സാംസ്കാരിക നായകരെയും എഴുത്തുകാരി കെ ആര്‍ മീരയെ വൃക്തിപരമായും അധിക്ഷേപിച്ചുള്ള വിടി ബൽറാമിൻറെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്പോൾ കോൺഗ്രസ് പ്രവര്‍ത്തകര്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടം സംബന്ധിച്ച് കെപിസിസി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
കെആര്‍ മീരയ്ക്കെതിരായ പോസ്റ്റില്‍ ബല്‍റാമിനെ മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത് എന്നായിരുന്നു ബല്‍റാമിന്‍റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam