Latest Videos

സ്വര്‍ണക്കടത്ത് കേസ്: എൻഐഎ കേസ് ഡയറിയിൽ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Aug 6, 2020, 6:16 PM IST
Highlights

ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ പ്രഭവകേന്ദ്രമാകുന്നത്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ മുഖ്യമന്ത്രി സ്വീകരിച്ചത്. 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ പ്രഭവകേന്ദ്രമാകുന്നത്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിലേക്ക്  അന്വേഷണം എത്തുമ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിച്ചത് പോലെ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെയും ഓഫീസിന്‍റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും പുറത്ത് വരുന്ന കാര്യങ്ങളെന്നും  മുല്ലപ്പള്ളി പറഞ്ഞു

 

click me!