മുനമ്പം ഭൂമി കേസ്: വഖഫ് സംരക്ഷണ വേദിക്കും തിരിച്ചടി; കേസിൽ കക്ഷി ചേരാനുള്ള ഹർജി തള്ളി

Published : Feb 10, 2025, 02:46 PM IST
മുനമ്പം ഭൂമി കേസ്: വഖഫ് സംരക്ഷണ വേദിക്കും തിരിച്ചടി; കേസിൽ കക്ഷി ചേരാനുള്ള ഹർജി തള്ളി

Synopsis

മുനമ്പം ഭൂമി കേസിൽ വഖഫ് സംരക്ഷണ വേദിയുടെ ഹർജി കോഴിക്കോട്ടെ വഖഫ് ട്രൈബ്യൂണൽ തള്ളി

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ വഖഫ് സംരക്ഷണ വേദിക്ക് തിരിച്ചടി. കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണൽ തള്ളി. കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ ഹർജി നാളെ ട്രൈബ്യൂണൽ പരിഗണിക്കും.

കഴിഞ്ഞ ആഴ്ച കേസിൽ കക്ഷി ചേരാനുള്ള അകില കേരള വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയും ട്രൈബ്യൂണൽ തള്ളിയിരുന്നു. കേസിൽ സമിതിക്ക് എന്ത് താൽപര്യമാണെന്നും വഖഫ് ഭൂ സംരക്ഷണത്തിൽ സമിതിക്ക് എന്ത് മുൻപരിചയമാണ് ഉള്ളതെന്നും  ട്രൈബ്യൂണൽ ചോദിച്ചിരുന്നു. ഹർജി തള്ളിയതിനെതിരെ  ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അഖില കേരള വഖഫ് സംരക്ഷണ സമിതി വക്താക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വഖഫ് സംരക്ഷണ വേദിയുടെ ഹർജിയും തള്ളിയത്. 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം