മുനമ്പം ഭൂമി പ്രശ്നം: 'ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകി': റഷീദലി തങ്ങൾക്കെതിരെ ടികെ ഹംസ

Published : Nov 16, 2024, 07:31 AM IST
മുനമ്പം ഭൂമി പ്രശ്നം: 'ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകി': റഷീദലി തങ്ങൾക്കെതിരെ ടികെ ഹംസ

Synopsis

തൻ്റെ പേര്  വിവാദത്തിലേക്ക് വെറുതെ വലിച്ചിഴച്ചതാണെന്നും മുൻ വഖഫ് ബോർഡ് ചെയർമാനായ ടി.കെ. ഹംസ ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിൽ പാണക്കാട് റഷീദലി തങ്ങൾക്കെതിരെ വഖഫ് ബോർഡ് മുൻ ചെയർമാൻ  ടി കെ ഹംസ. മുനമ്പത്തെ കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ച സംഭവത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഏകപക്ഷീയമായ അധികാരം നൽകിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ കാലത്താണെന്ന് ടികെ ഹംസ പറഞ്ഞു. ഇതിനു പിന്നിലുള്ള താൽപര്യം പരിശോധിക്കണമെന്നും ടികെ ഹംസ ആവശ്യപ്പെട്ടു. താൻ ചെയർമാനായപ്പോൾ മുനമ്പത്ത് സാമ്പത്തിക ശേഷിയുള്ള ഏതാനും പേർക്കാണ് നോട്ടീസ് അയച്ചത്. തൻ്റെ പേര്  വിവാദത്തിലേക്ക് വെറുതെ വലിച്ചിഴച്ചതാണെന്നും മുൻ വഖഫ് ബോർഡ് ചെയർമാനായ ടി.കെ. ഹംസ ചൂണ്ടിക്കാട്ടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി
പൊലീസിന് മുന്നിൽ കടുത്ത വെല്ലുവിളി; കിട്ടിയത് കൈയ്യുറ മാത്രം, സിസിടിവിയില്ല; കോട്ടയത്ത് നടന്ന റബ്ബർ ബോർഡ് ക്വാർട്ടേർസ് മോഷണത്തിൽ നഷ്ടമായത് 73 പവൻ