ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദനം; സംഭവം മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ; ജീവനക്കാരനെതിരെ കേസ്

Published : Mar 27, 2024, 10:22 AM ISTUpdated : Mar 27, 2024, 04:15 PM IST
ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദനം; സംഭവം മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ; ജീവനക്കാരനെതിരെ കേസ്

Synopsis

സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് വിദ്യാർത്ഥികളുടെ മൊഴിയെടുക്കും.  

ഇടുക്കി: മൂന്നാറിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദ്ദനമേറ്റു. മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അഞ്ച് വിദ്യാർഥികളെയാണ് ഹോസ്റ്റൽ  ജീവനക്കാരൻ സത്താർ മർദ്ദിച്ചത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടയിലാണ് വിദ്യാർഥികൾ മർദ്ദന വിവരം പുറത്തു പറഞ്ഞത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ സത്താറിനെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം മൂന്നാർ പൊലീസ് കേസെടുത്തു. വിദ്യാർഥികളുടെ മൊഴിയെടുത്ത ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി