മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വീട്ടിൽ കയറി ആക്രമണം, കുപ്രസിദ്ധ ഗുണ്ടയും കൊലപാതകക്കേസ് പ്രതിയുമായ യുവാവ് അറസ്റ്റില്‍

Published : May 28, 2026, 08:00 AM IST
murder accused amit shankar held for house attack in thrissur

Synopsis

മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകക്കേസ് പ്രതിയുമായ യുവാവ് അറസ്റ്റില്‍

തൃശൂര്‍: മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകക്കേസ് പ്രതിയുമായ യുവാവ് അറസ്റ്റില്‍. മരത്താക്കര എളംതുരുത്തി സ്വദേശിയും നിലവില്‍ എടത്തിരുത്തി മുനയത്ത് താമസക്കാരനുമായ അമിത് ശങ്കറിനെയാണ് (33) തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മെയ് 25ന് ഉച്ചയ്ക്ക് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി മുനയം സ്വദേശി പുതുവീട്ടില്‍ ശരത് (25) എന്നയാളെയാണ് അമിത് ശങ്കര്‍ വീട്ടില്‍ക്കയറി അക്രമിച്ചത്. ശരത്തിനോടുള്ള മുന്‍ വൈരാഗ്യം മൂലമായിരുന്നു ആക്രമണം. അമിത്ത് ശങ്കര്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കൊലപാതക കേസും, പാലക്കാട് പുതുനഗരം, ഒല്ലൂര്‍, കാട്ടൂര്‍, മണ്ണുത്തി, തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, കയ്പമംഗലം പൊലീസ് സ്റ്റേഷനുകളിലായി ആറു വധശ്രമക്കേസുകളും, രണ്ട് കവര്‍ച്ചക്കേസും, അടക്കം 27 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ന് ബലിപെരുന്നാൾ: ഈദ്​ഗാഹുകളുമായി പള്ളികളും മതസംഘടനകളും, വിപുലമായ ആഘോഷത്തിൽ വിശ്വാസികൾ
മാസപ്പടി കേസിലെ ഇഡി പരിശോധന; വീണയുടെ ഫോൺ പരിശോധന നിർണായകം; റെയ്ഡിനിടയിലെ അക്രമം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി