വയനാടിനായി കൈകോർത്ത് സം​ഗീത കലാകാരന്മാരും, വീഡിയോ ആൽബം പുറത്തിറക്കി, വരുമാനം ദുരിതാശ്വാസത്തിന്

Published : Aug 16, 2024, 07:25 AM IST
വയനാടിനായി കൈകോർത്ത് സം​ഗീത കലാകാരന്മാരും, വീഡിയോ ആൽബം പുറത്തിറക്കി, വരുമാനം ദുരിതാശ്വാസത്തിന്

Synopsis

വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ കേരളത്തിലെ സംഗീത പ്രതിഭകൾ ഒന്നിക്കുന്നു. 25 ഗായകർ ചേർന്ന് പാടിയ 'ഹൃദയമേ' എന്ന വീഡിയോ ആൽബം പുറത്തിറങ്ങി. ആൽബത്തിൽ നിന്നുള്ള വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വീഡിയോ ഗാനം പുറത്തിറക്കി കേരളത്തിലെ സംഗീത കലാകാരന്മാ‍ർ. 25 ഗായകർ ചേർന്ന് പാടിയ ഹൃദയമേ സംഗിത വീ‍ഡിയോ അൽബത്തിൽ നിന്നുള്ള വരുമാനം വയനാട്ടിലെ ദുരിത ബാധിതർക്ക് നൽകും. ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിന് സംഗീതത്തിലൂടെ സാന്ത്വനം ഏകുകയാണ് കേരളത്തിലെ സംഗീത കലാകാരന്മാർ. ഹൃദയമേ എന്ന ഗാനം ഇന്ത്യയിലെ പ്രശസ്തരായ 25 ഗായകർ ചേർന്നാണ് പാടിയത്. വയനാടിന്റെ കണ്ണീർ കാഴ്ചകളും രക്ഷപ്രവർത്തനവുമാണ് ഗാനത്തിന്റെ ദൃശ്യങ്ങളിൽ. ദുരന്തമുഖത്തെ ഇന്ത്യൻ സൈനികരുടെ സമർപ്പണത്തിനുള്ള ആദരം കൂടിയാണ് ഈ വീഡിയോ ആൽബം.

കൈതപ്രം രചിച്ച്, രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകർന്ന്, ഗായകൻ പി കെ സുനിൽകുമാർ ഏകോപനം നിർവഹിച്ച ഗാനം അഞ്ചു ദിവസങ്ങൾ കൊണ്ടാണ് തയാറാക്കിയത്. ഹരിഹരൻ, ഉഷ ഉതുപ്പ്, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ, ഉണ്ണികൃഷ്ണൻ, സിത്താര, നരേഷ് അയ്യർ, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, അനുരാധ ശ്രീരാം, നജീം അർഷാദ്, അൻവർ സാദത്ത്, ഉൾപ്പെടെയുള്ള ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രം നമ്പൂതിരിയും കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്. സംഗീത ആൽബത്തിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

PREV
Read more Articles on
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം