കവിയും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സംസ്കാരം ഇന്ന്

Published : Jan 17, 2022, 07:30 AM IST
കവിയും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സംസ്കാരം ഇന്ന്

Synopsis

ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂർ വെച്ചൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്

കോട്ടയം : ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സംസ്കാരം ഇന്ന് നടക്കും.  ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായിരുന്നു. 73 വയസായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ സംസ്ഥാനം ആദരിച്ചത്.

മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂർ വെച്ചൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി വിഎൻ വസവന്റെ ഇടപെടലിനെ തുടർന്ന് പോസ്റ്റുമോർട്ടം ഒഴിവാക്കി. ഇന്നലെ രാത്രി തന്നെ ഭൗതികദേഹം വീട്ടിൽ എത്തിച്ചിരുന്നു. കോവിഡ് കാരണം പൊതുദർശനവും ഒഴിവാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത