നിലമ്പൂരിൽ പിവി അൻവറിന് പ്രസക്തി ഇല്ല, അൻവറല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്; പിവി അബ്ദുൾ വഹാബ്

Published : Apr 20, 2025, 07:35 AM IST
നിലമ്പൂരിൽ പിവി അൻവറിന് പ്രസക്തി ഇല്ല, അൻവറല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്; പിവി അബ്ദുൾ വഹാബ്

Synopsis

അൻവർ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്നും സ്ഥാനാർഥിയെ കോൺഗ്രസ്സ് തീരുമാനിക്കുമെന്നും അബ്ദുൽ വഹാബ് പറ‍‍ഞ്ഞു.   

മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന് പ്രസക്തി ഇല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ് എംപി. അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അൻവർ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്നും സ്ഥാനാർഥിയെ കോൺഗ്രസ്സ് തീരുമാനിക്കുമെന്നും അബ്ദുൽ വഹാബ് പറ‍‍ഞ്ഞു. 

ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ്സ് വഴങ്ങരുത്. ആര് സ്ഥാനാർഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കും. വെള്ളാപ്പള്ളിയുടെ മലപ്പുറം വർഗീയ പ്രസംഗത്തിലും എംപി പ്രതികരിച്ചു. വർഗീയ ചേരി തിരിവ് മലപ്പുറത്തു നടക്കില്ല. വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ച് അറിയാതെ ആണ് സംസാരിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു. 

സിനിമ മേഖലയിൽ വ്യാപക രാസലഹരി ഉപയോഗം , ഒരു മാസമായി സിനിമ സെറ്റുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ട്: ഷൈൻ ടോം ചാക്കോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും