കമറുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ; സമ്മർദ്ദം ശക്തം; പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി

By Web TeamFirst Published Sep 10, 2020, 10:39 AM IST
Highlights

എംസി കമറുദ്ദീന് വേണ്ടി സമ്മർദ്ദ ഗ്രൂപ്പ് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കാസർകോട് നിന്ന് മലപ്പുറത്തെത്തി

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ സമ്മർദ്ദം ശക്തം. നേതാവിനെ  അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം ആലോചിച്ച് തീരുമാനിക്കും. രാവിലെ നേതാക്കൾക്ക് അസൗകര്യം ഉള്ളതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം.

എംസി കമറുദ്ദീന് വേണ്ടി സമ്മർദ്ദ ഗ്രൂപ്പ് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കാസർകോട് നിന്ന് മലപ്പുറത്തെത്തി. ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി. കമറുദ്ദീന് നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റു നൽകിയപ്പോഴും ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. 

കാസർകോട് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ ഇസ്മായിൽ, കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന് എന്നിവർ മലപ്പുറത്ത് ലീഗ് ഓഫീസിലെത്തി.

click me!