മുസ്ലീം ലീഗിലെ മന്ത്രിമാർ മാറിയേക്കും; പാറക്കൽ അബ്ദുള്ള മന്ത്രിയായേക്കില്ല, പി കെ ബഷീറിന് സാധ്യത

Published : May 17, 2026, 10:50 AM IST
pk basheer

Synopsis

പി കെ ബഷീർ മന്ത്രിപദവിയിലേക്ക് എത്താനാണ് സാധ്യത. ബഷീറിനെ ഒഴിവാക്കുന്നുവെന്ന സൂചനകൾ വന്നതോടെ ലീഗിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ പാറക്കൽ അബ്ദുള്ളയ്ക്ക് പകരം പി കെ ബഷീർ മന്ത്രിയാകുന്നതെന്നാണ് സൂചന.

കോഴിക്കോട്: മുസ്ലീം ലീഗിലെ മന്ത്രിമാർ മാറിയേക്കുമെന്ന് സൂചന. പി കെ ബഷീർ മന്ത്രിപദവിയിലേക്ക് എത്താനാണ് സാധ്യത. ബഷീറിനെ ഒഴിവാക്കുന്നുവെന്ന സൂചനകൾ വന്നതോടെ ലീഗിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ പാറക്കൽ അബ്ദുള്ളയ്ക്ക് പകരം പി കെ ബഷീർ മന്ത്രിയാകുന്നതെന്നാണ് സൂചന. അതേസമയം, വി അബ്ദുൽ ഗഫൂറിനെ മന്ത്രി ആക്കരുത് എന്ന് ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിരുന്നു. എന്നാല്‍, പാണക്കാട് കുടുംബത്തിന്റെ സമ്മർദ്ദം വി അബ്ദുൽ ഗഫൂറിന് തുണയായി.

വി ഡി സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീ​ഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടാവുക. 2011 ലെ വകുപ്പുകൾ തന്നെ ലീഗിന് കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും എന്നാണ് വിവരം. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി ഇന്നലെ നിർദേശിച്ചിരുന്നത്. എന്നാല്‍ പി കെ ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലും സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒരു പുരനാലോചന ലീഗില്‍ ഉണ്ടാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎമ്മിൽ പിണറായി മാത്രം എന്ന രീതി', പാലക്കാട്‌ ജില്ലാകമ്മിറ്റിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനം, എകെ ബാലനും പ്രതിക്കൂട്ടിൽ
3 മാസം പ്രായം, സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിതനായ കുരുന്ന്; ധ്രുവന് ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസുകൾ സ​ഹായിക്കുമോ?