മുസ്ലിം ലീഗിനെ വരച്ച വരയിൽ നിർത്തും, വർഗീയത തടയും; മുസ്ലിം വിഭാഗത്തിനിടയിൽ മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് ലീഗെന്നും പി ജയരാജൻ

Published : Oct 16, 2026, 07:25 PM IST
P Jayarajan

Synopsis

മുസ്ലിം ലീഗ് മതവികാരം ഇളക്കിവിട്ട് വർഗീയത പ്രചരിപ്പിക്കുകയാണെന്ന് പി ജയരാജൻ. തൃക്കരിപ്പൂരിലെ പ്രചാരണത്തിൽ ലീഗ് പച്ചയായ വർഗീയതയാണ് അഴിച്ചുവിട്ടതെന്നും ആരോപിച്ചു. ലീഗിന്റെ വർഗീയത തടയുമെന്നും വരച്ച വരയിൽ നിർത്തുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി

കാസർകോട്: മുസ്ലീം ലീഗിനെതിരായി വീണ്ടും വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. മതവികാരം ഇളക്കിവിടുന്ന സംവിധാനമാണ് മുസ്ലീം ലീഗെന്ന് പറഞ്ഞ ജയരാജൻ, ന്യൂനപക്ഷ സംരക്ഷകർ എന്ന് വെറുതെ പറയുക മാത്രമാണെന്നും അഭിപ്രായപ്പെട്ടു. മുസ്ലീം വിഭാഗത്തിനിടയിൽ പരസ്യമായി ലീഗ് വർഗീയത പറയുകയാണ്. തൃക്കരിപ്പൂരിൽ വീടുകൾ കയറി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണെന്നും പി ജെ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ വർഗീയത തടയുമെന്നും മുസ്ലീം ലീഗിനെ വരച്ച വരയിൽ നിർത്താനുള്ള നിലപാട് എടുക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തെയും മുസ്ലിം ലീഗ് പച്ചയായ വർഗീയത പ്രചരിപ്പിക്കുന്നുവെന്ന വിമർശനവുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്.

മുസ്ലിം ലീഗ് പച്ചയായ വർഗീയത പ്രചരിപ്പിക്കുന്നു

സംസ്ഥാനത്ത് മുസ്ലിം വർഗീയതയും സജീവമാണെന്നും തൃക്കരിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് തെളിവാണെന്നും ജയരാജൻ നേരത്തെയും ആരോപിച്ചിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി വി പി പി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്തയാളാണെന്നും ഉമ്മ മരിച്ചപ്പോൾ പള്ളിയിൽ പോയില്ലെന്നും വീടുകൾ കയറി പ്രചരിപ്പിച്ച് മുസ്ലിം ലീഗ് പച്ചയായ വർഗീയതയാണ് അഴിച്ചുവിട്ടതെന്നും ജയരാജൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പ്രചാരണമാണ് മുസ്തഫയുടെ തോൽവിക്ക് കാരണമായത്. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് താൻ ഇത് പറയുന്നതെന്നും ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കാൻ ലീഗിനെ പി ജയരാജൻ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശബരിമലയിലേക്ക്, അഞ്ച് മണിയോടെ ക്ഷേത്ര ദർശനം; തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തും