വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി

Published : Jan 02, 2026, 11:01 PM IST
vellappally natesan

Synopsis

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയാണ് ഡിജിപിക്ക് പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പാലക്കാട്: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ പരാതി നൽകി യൂത്ത് ലീഗ്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയാണ് വെള്ളാപ്പള്ളി നടേശനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്.

അതേസമയം, വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അവഗണിച്ചു. മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയതെന്ന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തെളിയിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി വയനാട്ടില്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്
പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; സംഭവം പത്തനംതിട്ടയിൽ