എം.എം.മണി അധിക്ഷേപിച്ചെന്ന പരാതിയുമായി സിപിഎമ്മിലെ മുതുവാൻ സമുദായ അം​ഗങ്ങൾ

Published : May 23, 2022, 04:33 PM IST
എം.എം.മണി അധിക്ഷേപിച്ചെന്ന പരാതിയുമായി സിപിഎമ്മിലെ മുതുവാൻ സമുദായ അം​ഗങ്ങൾ

Synopsis

പ്രതിഷേധ സൂചകമായി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളം ബഹിഷ്ക്കരിക്കുമെന്നും കാണിച്ച് മുതുവാൻ സമുദായത്തിൽപ്പെട്ട പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്


ഇടുക്കി: മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം.മണിക്കെതിരെ  പരാതിയുമായി പാർട്ടിയിലെ മുതുവാൻ സമുദായ അംഗങ്ങൾ (Muthuvan Community members in CPIM against ex Minister MM mani). എംഎം മണി മുതുവാൻ സമുദായത്തെ അധിക്ഷേപിച്ചു സംസാരിക്കുന്നുവെന്നാണ് ഇവരുടെ പരാതി. മുതുവാൻ സമുദായത്തിൻ്റെ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിഷേധ സൂചകമായി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളം ബഹിഷ്ക്കരിക്കുമെന്നും കാണിച്ച് മുതുവാൻ സമുദായത്തിൽപ്പെട്ട പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ആദിവാസി ക്ഷേമസമിതി അംഗങ്ങളായ പാർട്ടി മെംബർമാർ ഒപ്പിട്ട് പരാതി ശാന്തൻപാറ ഏരിയ കമ്മിറ്റിക്കാണ് കൈമാറിയത്. 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം