
കായംകുളം: ഫേസ്ബുക്ക് പോസ്റ്റര്‍ വിവാദത്തിനിടെ കായംകുളത്തെ മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പാലം നാടിനു സമര്‍പ്പിക്കും. കായംകുളം എംഎല്‍എ യു പ്രതിഭ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പാലം ഉദ്ഘാടനച്ചടങ്ങിന്റെ പോസ്റ്റര്‍ ഏരിയാ കമ്മിറ്റി ഫേസ്ബുക്കില്‍ നല്‍കിയതില്‍ മന്ത്രി ജി സുധാകരന്റെ മാത്രം ചിത്രം വെച്ചതിനെ ചൊല്ലി വിവാദം ശക്തമായിരുന്നു.
സ്ഥലം എംഎല്‍എ യു പ്രതിഭയെ ഒഴിവാക്കിയതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തിയിരുന്നു. വിവാദം ശക്തമായതോടെ എംഎല്‍എയുടെ ചിത്രത്തോടു കൂടിയ പുതിയ പോസ്റ്റര്‍ ഏരിയ കമ്മിറ്റി പുതിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് തലയൂരുകയായിരുന്നു. ഏറെ നാളായി കായംകുളം സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ തുടര്‍ച്ചയാണ് പോസ്റ്റര്‍ വിവാദവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam