'പ്രതികള്‍ അപായപ്പെടുത്തിയേക്കും'; മരണഭയമുണ്ടെന്ന് മുട്ടില്‍ മരംകൊള്ള കരാറുകാരന്‍ ഹംസ

By Web TeamFirst Published Jun 24, 2021, 4:42 PM IST
Highlights

കുടുംബം മരണഭീതിയിലാണ് കഴിയുന്നത്. തന്‍റെ കയ്യിലുള്ള നിർണായക ഫോൺ രേഖകളെ പ്രതികൾ ഭയക്കുന്നുണ്ടെന്നും ഹംസ

വയനാട്: പ്രതികൾ അപായപ്പെടുത്തുമെന്ന് സംശയിക്കുന്നതായി മുട്ടിൽ മരംകൊള്ള കരാറുകാരൻ ഹംസ. ഇന്നലെ രാത്രിയും വീടിന് മുന്നിൽ പ്രതികളുടെ അക്രമമുണ്ടായി. പൊലീസാണ് രക്ഷിച്ചത്. കുടുംബം മരണഭീതിയിലാണ് കഴിയുന്നത്. തന്‍റെ കയ്യിലുള്ള നിർണായക ഫോൺ രേഖകളെ പ്രതികൾ ഭയക്കുന്നുണ്ട്. സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഹംസ പറഞ്ഞു. 

അതേസമയം പട്ടയഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും  നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ  ഈ വാദങ്ങൾ അംഗീകരിച്ചാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!