മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി, കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും

Published : Aug 13, 2026, 12:28 PM IST
muttil tree cut case

Synopsis

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും.

കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും. ഇന്ന് കോടതിയിൽ എത്തിയതോടെ ഒന്നാം പ്രതി റോജി അഗസ്റ്റിനെതിരായ ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചിരുന്നു. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിന് പ്രതികൾക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു 2-ാം പ്രതി ആന്‍റോ അഗസ്റ്റിനും 3-ാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായത്.

വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാർക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ'; 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി
അഭിമന്യു കൊലക്കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, 16പേരും ഹാജരായി