'കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ആർജ്ജിച്ച പദവികളെല്ലാം രാജി വക്കണം'; രാഹുലിനെതിരെ രൂക്ഷവിമർശനവുമായി എംവി ഗോവിന്ദൻ

Published : Aug 29, 2025, 04:28 PM IST
MV Govindan CPIM

Synopsis

രാഹുലിനെതിരെ രൂക്ഷവിമർശനവുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പരാതി പരമ്പരകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മനസാക്ഷി ഉള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. പുറത്ത് വന്ന വിവരങ്ങൾ മഞ്ഞു മലയുടെ അറ്റം മാത്രമാണ്. തുടർന്ന് വരുന്നത് കേട്ടതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ്. കൃത്യമായ തെളിവുകളോടെ നിൽക്കുമ്പോഴും കോൺഗ്രസ് എന്ത് നടപടി എടുത്തു. പരാതി ഉയർന്നപ്പോൾ തന്നെ തേച്ച് മാച്ച് കളയാൻ ശ്രമിച്ചുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പോലും പരാതി ഗൗരവമായി എടുത്തില്ല. എന്നാണ് പരാതി ഉയർന്നത്. പിന്നാലെ ഓരോന്നായി തെളിവുകൾ പുറത്ത് വന്നു. കേരള ജനതയുടെ പ്രതികരണത്തിന്റെ കരുത്തിലാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. പീഡന തെളിവുകൾ പുറത്ത് വന്നപ്പോഴായിരുന്നു സസ്പെൻഷൻ. കോൺഗ്രസ് ഭരണഘടന പ്രകാരം കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ആർജ്ജിച്ച പദവികളെല്ലാം രാജി വക്കണം. ലജ്ജിച്ചു തലതാഴ്ത്തുന്നതിന് പകരം കോൺഗ്രസ് അക്രമ പ്രവർത്തനങ്ങളിലേക്ക് പോകുകയാണ്. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ്സും ക്രിമിനലുകളും ചേർന്ന് പൊലീസിന് നേരെ തീപ്പന്തം എറിഞ്ഞു. കേട്ടുകേൾവില്ലാത്ത സമരമാണിത്. സിപിഎമ്മിനെതിരെ അതിക്രമിക്കുന്നു, മാധ്യമങ്ങൾക്ക് നേരെയും അതിക്രമം നടക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വടകര എംപി നടത്തിയ തെറ്റായ പ്രചാര വേലക്ക് ശേഷമാണ് അതിക്രമം രൂക്ഷമായത്. തെറ്റായ കാര്യങ്ങളാണ് എംപി പ്രചരിപ്പിച്ചത്. ഇതിന് ഷാഫി പറമ്പിൽ നേതൃത്വം നൽകുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം