ബിഎൽഒ ജീവനൊടുക്കിയ സംഭവം; 'അതികഠിനമായ ജോലി ഭാരമുണ്ട്, പ്രതിപക്ഷം ശ്രമിക്കുന്നത് ബിജെപിയെ സഹായിക്കാൻ', പ്രതികരിച്ച് എംവി ഗോവിന്ദൻ

Published : Nov 17, 2025, 03:54 PM IST
BLO Death- MV Govindhan and VD Satheesan

Synopsis

പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

കണ്ണൂ‌ർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് അതികഠിനമായ ജോലി ഭാരമുണ്ടെന്നും ഒരാളുടേയും വോട്ടവകാശം ഇല്ലാതാകരുത്, സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമ പോരാടാടത്തിലാണ്. ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്ന അരോപണം അസംബന്ധമാണ്, ഈ ആരോപണം ബിജെപിയെ സഹായിക്കാനാണ്. പ്രതിപക്ഷ നേതാവ് അടക്കം ചെയ്യുന്നത് അത്തരം സഹായമാണ് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണ് പ്രതിപക്ഷ നേതാവിന്‍റെ അജണ്ടയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ആരോപിച്ചു. അനീഷിന്‍റെ അച്ഛൻ തന്നെ ജോലി സമ്മർദം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്, പിതാവ് പറഞ്ഞത് വിഡി സതീശന് വിശ്വസിക്കാൻ ആകില്ലേ? എങ്ങനെയെങ്കിലും മരണം സിപിഎമിന്‍റെ പെടലിക്ക് ഇടാനാണ് സതീശന്‍റെ ശ്രമം. കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഹുൽ ഗാന്ധി പറയുന്നതല്ല ആർഎസ്എസ് പറയുന്നതാണ് പഥ്യം എന്നും കെകെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.

ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിപിഎം ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണ കാരണം. അനീഷിൻ്റെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ഗൗരവമായി പഠിക്കണം. ബിജെപിയുടെ ദുരുദ്ദേശം മറ്റൊരു തലത്തിൽ ദുരുദ്ദേശത്തോടെ തന്നെ സിപിഎം നടപ്പാക്കുന്നു. ബിജെപിയിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു. സാമ്പത്തികമായ ഗുരുതര ആരോപണം നേതാക്കൾക്കെതിരെ ഉയർന്നു. എംഎസ് കുമാർ അടക്കം ഗൗരവമായ ആരോപണം ഉന്നയിക്കുന്നു. ബിജെപി ആടി ഉലയുകയാണ്. ആ ബിജെപിയുമായി ബന്ധം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ബിഎൽഒ അനീഷിൻ്റെ മരണം അത്യന്തം വേദനാജനകമെന്നാണ് കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചത്. സിപിഎം പ്രവർത്തകർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കോൺഗ്രസ് കൂടെ കൂട്ടിയതിൻ്റെ പേരിലായിരുന്നു ഇത്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണം. കുറ്റക്കാരെ ഒരു കാരണവശാലും സംരക്ഷിക്കരുത്. ബിഎൽഒമാരുടെ ഇന്നത്തെ സമരത്തെ കോൺഗ്രസ് പിന്തുണക്കുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് നിലവിലെ നടപടികൾ പ്രായോഗികമല്ല. ഒട്ടും യോജിച്ച സമയത്തല്ല ഇത്തരം നടപടി നടക്കുന്നത്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്