പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ; 'വേഷം ധരിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്, സ്കൂളുകളുടെ കാര്യത്തിൽ ആലോചന വേണം'

Published : Oct 17, 2025, 04:08 PM IST
mv govindan

Synopsis

സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസ് പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നും  സിപിഎമ്മിനെ പേടിപ്പിക്കാൻ നോക്കണ്ടെന്നും ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും വേഷം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, സ്കൂളുകളുടെ കാര്യം വരുമ്പോൾ അതുമായി യോജിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് ആലോചിക്കണം. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ യും കോൺഗ്രസും ചേർന്നുള്ള കൂട്ടായ്മ മത വിദ്വേഷം ഉണ്ടാക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇഡി സമൻസിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇതൊന്നും കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാൻ നോക്കണ്ടെന്നും സമൻസ് പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകും

 

മന്ത്രി സജി ചെറിയാനെതിരായ ജി സുധാകരന്‍റെ പ്രതികരണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ആരെങ്കിലും ഒരാൾ അങ്ങോട്ട് ഇങ്ങോട്ടും പറഞ്ഞാൽ നടപടിയെടുക്കില്ലെന്നും എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ടു പോകുമെന്നും 75 വയസ് കഴിഞ്ഞവർ വിരമിച്ചവരല്ല,പാർട്ടി പ്രവർത്തകർ തന്നെയാണെന്നും പ്രായ പരിധി കടന്നവർക്ക് നിരാശയുണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശബരിമലയിലെ പീഠം കാണാതായെന്ന ആരോപണം അയ്യപ്പ സംഗമം തകർക്കാൻ നടത്തിയ ഗൂഢാലോചനയാണ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റവാളികൾ ആരായാലും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരും. സർക്കാരും പ്രത്യേക സംഘവും ഇതിനായി പ്രവർത്തിക്കുകയാണ്. എൽ ഡി എഫ് എന്നും വിശ്വാസികൾക്ക് ഒപ്പമാണ്. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും. ഒരു നഷ്ടവും അയ്യപ്പന് സംഭവിക്കാതെ സ്വർണം തിരിച്ചുപിടിക്കാനാകും ആർക്കും ഒരു സംരഷണവും സർക്കാർ നൽകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഭൂപതിവ് ചട്ട ഭേദഗതിയോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകും. വന്യജീവി പ്രശ്ന പരിഹാരത്തിനും നടപടിയായി. എൽ ഡി എഫ് സർക്കാരിനെതിരായ കള്ള പ്രചാരണം ജനം തിരിച്ചറിയും. കോൺഗ്രസിലെ ആഭ്യന്തര സംഘർഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാർ പരസ്യ കലാപം നടത്തുകയാണ്. ആസൂത്രണം ചെയ്ത ബോംബുമായി എത്തി പൊലീസിനുനേരെ എറിഞ്ഞു. ജനങ്ങൾക്ക് മനസിലായപ്പോൾ പൊലീസ് എറിഞ്ഞതെന്ന് കള്ള പ്രചാരണം നടത്തി. കേരളത്തിൽ സംഘർഷം ഉണ്ടാക്കാൻ യുഡിഎഫ് ബോധപൂർവം ശ്രമിക്കുകയാണ്.അതിന്‍റെ ഉദാഹരണമാണ് പേരാമ്പ്ര സംഘർഷം. പ്രകോപനം സൃഷ്ടിച്ചത് യുഡിഎഫാണ്. എൽഡിഎഫ് പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞു പോവുകയായിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകർ സ്ട്രോങ് റൂമിൽ; കൊല്ലം കോടതിയിൽ റിപ്പോർട്ട് നൽകും
18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് മാസം 1000 രൂപ, യുവജനങ്ങൾക്ക് കരുതലായി സിഎം കണക്ട് ടു വർക്ക് പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്