മോചനത്തിനായുള്ള ശ്രമങ്ങൾ തുടരാമെന്ന് കാന്തപുരം അറിയിച്ചു, നിമിഷപ്രിയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസകരം: എംവി ഗോവിന്ദൻ

Published : Jul 17, 2025, 04:03 PM IST
MV Govindan

Synopsis

സിപിഎം ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ.

തിരുവനന്തപുരം: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക കേരളസഭാംഗങ്ങളാണ് നിമിഷയുടെ മോചനത്തിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. കാന്തപുരത്തിന്റെ ഇടപെടലും നിർണായകമായി. മോചനത്തിനായുള്ള ശ്രമങ്ങൾ തുടരാമെന്ന് കാന്തപുരം അറിയിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ.

മതഭേദമില്ലാതെ കാന്തപുരത്തിന്റെ പ്രവർത്തനത്തെ എല്ലാവരും പിന്തുണക്കണം. എന്നാൽ ചില വർഗീയ സ്വഭാവമുള്ള കുൽസിത ശ്രമങ്ങൾ അബൂബക്കർ മുസ്ലിയാർക്കെതിരെ ഉണ്ടാവുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കേരള സർവകലാശാലയിലെ രജിസ്ട്രാർ വിസി പ്രശ്നങ്ങളിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ സർവകലാശാലയിൽ ഇടപെടാനാണ് ആർഎസ്എസ് നീക്കം. സർവ്വകലാശാലകളെ സ്തംഭിപ്പിക്കാൻ ഗവർണർമാരെ ഉപയോഗിച്ച് ശ്രമിക്കുകയാണ്. സർവകലാശാലകളിലെ കാവിവൽക്കരണത്തിനൊക്കെ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. എസ്എഫ്ഐ സമരം ആവേശം നൽകുന്നതാണ്. സർവകലാശാല പ്രവർത്തനത്തെ തടയുന്ന എല്ലാത്തിനെയും ശക്തിയുക്തം എതിർക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി AMMA; 'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു'
കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി