തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ​ഗോവിന്ദൻ; പാർട്ടിയും മുന്നണിയും വിശദമായി പരിശോധിക്കും

Published : Jun 26, 2025, 08:34 AM ISTUpdated : Jun 26, 2025, 08:57 AM IST
MV Govindan CPIM

Synopsis

പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് നേടിയാണ്.

തിരുവനന്തപുരം: നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ട്കെട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലാണ് എംവി ​ഗോവിന്ദൻ്റെ വിമർശനം.

നിലമ്പൂരിൽ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് യുഡിഎഫിൻ്റെ കൂട്ടുകെട്ടുകൾ. ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല. നിലമ്പൂരിൽ വോട്ട് ചോർച്ച ഉണ്ടായത് യുഡിഎഫിനാണെന്നും 2021 വിവി പ്രകാശിന് ലഭിച്ചതിനേക്കാൾ 1470 വോട്ട് യുഡിഎഫിന് കുറഞ്ഞുവെന്നും ദേശാഭിമാനി ലേഖനത്തിൽ എംവി ഗോവിന്ദൻ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മായാത്ത മുറിവായി സൗമ്യ; കൊടുംക്രൂരത പിന്നിട്ട 15 വർഷം; നീറുന്ന ഓർമ്മകളുമായി അമ്മ
16കാരിയുടെ ആത്മഹത്യ: പിന്നിൽ കൊറിയൻ പ്രണയച്ചതിയോ...? ഉത്തരം കിട്ടാതെ പൊലീസും സ്കൂൾ അധികൃതരും