'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം'; സ്വപ്നയ്ക്ക് എം വി ഗോവിന്ദന്‍റെ വക്കീല്‍ നോട്ടീസ്

Published : Mar 15, 2023, 12:46 PM ISTUpdated : Mar 15, 2023, 01:17 PM IST
'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം'; സ്വപ്നയ്ക്ക് എം വി ഗോവിന്ദന്‍റെ വക്കീല്‍ നോട്ടീസ്

Synopsis

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കണ്ണൂര്‍: സ്വർണ്ണക്കടത്ത് കേസില്‍ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് എം വി ഗോവിന്ദൻ പറയുന്നു.

സ്വപ്നയുടെ പരാമർശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദൻ പറയുന്നു. ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി