
ദില്ലി: ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തിൽ നിന്നും 40 ശതമാനമാക്കുന്ന തീരുമാനത്തെ എതിർത്ത് എംവി ജയരാജൻ. വിഷയത്തിൽ കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി തൊഴിലാളികളുടെ ഉപജീവന മാർഗത്തെ ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹമുൾപ്പെട്ട പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
നികുതി 40 ശതമാനായി ഉയർത്തിയാൽ ലോട്ടറിയുടെ തകർച്ചക്ക് അത് കാരണമാകുമെന്ന് എംവി ജയരാജൻ ചൂണ്ടിക്കാട്ടി. ആഡംബര വസ്തുക്കൾക്കാണ് 40 ശതമാനം നികുതി ഏർപ്പെടുത്തുന്നത്. എന്നാൽ ലോട്ടറി ആഡംബര വസ്തുവല്ല. ലോട്ടറി തൊഴിലാളികളുടെ ആവശ്യങ്ങൾ ജിഎസ്ടി കൗൺസിലിനു മുന്നിൽ അവതരിപ്പിക്കാമെന്ന് കേന്ദ്ര ധന മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കേരള ധനമന്ത്രി മറ്റു ധനമന്ത്രിമാരുമായി കൂടിയാലോചിച്ചു വിഷയത്തിൽ ഇടപെടാം എന്ന് അറിയിച്ചിട്ടുണ്ട്. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. തീരുമാനവുമായി മുന്നോട്ടു പോകാനാണ് കേന്ദ്രസർക്കാർ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam