സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ മാറി; ഗവർണർക്ക് മീഡിയ മാനിയ എന്നും എം വി ജയരാജന്‍

Published : Aug 24, 2022, 05:33 PM ISTUpdated : Aug 24, 2022, 05:34 PM IST
സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ മാറി; ഗവർണർക്ക് മീഡിയ മാനിയ എന്നും എം വി ജയരാജന്‍

Synopsis

ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍: സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർക്കെതിരെ കണ്ണൂർ സർവ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.   

ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകാതെ കാര്യങ്ങളില്‍ ഇടപെടുന്നത് നിയമ വിരുദ്ധമാണ്. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവർണർ. 
[സര്‍ക്കാരിന്‍റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണ് ഗവർണർ. കാരണം കാണിക്കൽ നൊട്ടീസ് നൽകാതെ ഒരാള്‍ക്കതെിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും എം വി ജയരാജന്‍ പറ‌ഞ്ഞു. 

ഗവർണറുടെ സമനില തെറ്റിയിട്ടുണ്ടെന്നും ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞിരുന്നു. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഗവർണർ സ്ഥാനത്ത് ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവർണർ ആർ എസ് എസ് സേവകനായി മാറി പോയി. ഗവർണറുടെ നിയമനം എന്തിന്‍റെ പ്രത്യുപകാരമാണ്. ഫർസീൻ മജീദ് ക്രിമിനൽ ആയതു കൊണ്ടാണ് ഭയം തോന്നുന്നത്. ക്രിമിനലുകൾക്ക് എങ്ങനെയാണ് പൊലീസ് സംരക്ഷണം നൽകുക. 

വിഴിഞ്ഞത്ത് ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. സമരത്തിന്റെ രൂപം കാണുമ്പോൾ അത് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നു. കേരള ഗവർണർ അദ്ദേഹത്തിന്റെ പദവിയെ പറ്റി ചിന്തിക്കുന്നില്ല.  ഇർഫാൻ ഹബീബി നെ തെരുവ് തെണ്ടിയെന്നാണ് ഗവർണർ വിളിച്ചത്. ഗവർണറെ അങ്ങനെ ആരെങ്കിലും തിരിച്ചു വിളിച്ചാലോ.  സാധാരണ ആളുകൾ പോലും ഉപയോഗിക്കാത്ത പദമാണ് ഗവർണർ പറയുന്നത്. ഗവര്‍ണറുടെ വാക്കുകള്‍ തീരെ തരംതാണതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

Read Also: ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ, എതിർപ്പുമായി പ്രതിപക്ഷം


 

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത