കണ്ണൂരിലെ ബോംബ് നിർമ്മാണം ആർഎസ്എസിന്റെ അറിവോടെ, കലാപമുണ്ടാക്കാൻ ശ്രമം: എം വി ജയരാജൻ

Published : Jan 30, 2022, 04:44 PM ISTUpdated : Jan 30, 2022, 04:49 PM IST
കണ്ണൂരിലെ ബോംബ് നിർമ്മാണം ആർഎസ്എസിന്റെ അറിവോടെ, കലാപമുണ്ടാക്കാൻ ശ്രമം: എം വി ജയരാജൻ

Synopsis

പോത്തിന്റെ പ്ലോട്ട് റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഭരണഘടനയെ മാറ്റി മറിക്കാനുള്ള ശ്രമമാണ് ദില്ലിയിൽ നടക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് (RSS) പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം (CPM) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ (MV Jayarajn). ബോംബ് നിർമ്മാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജൻ ആരോപിച്ചു. ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേർന്നാണ് കണ്ണൂരിൽ ബോംബ് നിർമ്മാണം നടന്നത്. ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപം  ഉണ്ടാക്കാൻ ആർഎസ് എസുകാർ ബോംബ് നിർമ്മിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പോത്തിന്റെ പ്ലോട്ട് റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഭരണഘടനയെ മാറ്റി മറിക്കാനുള്ള ശ്രമമാണ് ദില്ലിയിൽ നടക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ലോകായുക്ത നിയമം ദുരുപയോഗപ്പെടുത്തിയേക്കാം. ലോകായുക്ത സിറിയക് ജോസഫിനെതിരായ ജലീലിന്റെ പരാമർശം ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും ജയരാജൻ പറഞ്ഞു. 

ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിലെ സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെ; ബിജുവിന്റെ കൈപ്പത്തി തകർന്നു, വിരലുകൾ അറ്റു

അതേ സമയം ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നു.  പൊലീസ് എത്തുന്നതിന് മുന്നേ  ബിജുവിനെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സംഭവത്തിൽ കേസ് എടുത്ത പെരിങ്ങോം പൊലീസ് അന്വേഷണം തുടരുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കശ്മീരി കാമുകനെ തേടി യുവതി കൊച്ചിയിലെത്തി, മാതാപിതാക്കളെ ഉപേക്ഷിച്ച് താമസിച്ചു, ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു
പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി