
കണ്ണൂര്‍ : ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രസംഗം വളച്ചൊടിച്ച് വിവാദമുണ്ടാക്കുകയായിരുന്നുവെന്ന് എം വി ജയരാജൻ കുറ്റപ്പെടുത്തി. സജി ചെറിയാന്റെ പ്രസംഗം കോൺഗ്രസ് ആയുധമാക്കുകയാണ്. ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് സജി ചെറിയാൻ തന്നെ സഭയിൽ പറഞ്ഞതാണെന്നും എം വി ജയരാജൻ പറഞ്ഞു.
അതേ സമയം, ആര്‍ എസ് എസും സംഘപരിവാറും ഇന്ത്യൻ ഭരണഘടനയെ തകർക്കുകയാണെന്നും കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണെന്നും എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജനും ആരോപിച്ചു. ഇന്ന് ഭരണഘടനക്ക് നേരെ ശക്തമായ ആക്രമണമുണ്ടാകുന്നത് ഭരണകക്ഷികളിൽ നിന്നു തന്നെയാണ്. കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ബിജെപി പണം ഒഴുക്കിയാണ് അധികാരം പിടിക്കുന്നത്. ജനാധിപത്യം ഇല്ലാതാവുന്ന സ്ഥിതിയിൽ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ രക്ഷയില്ല. സാക്കിയ ജാഫ്രിക്ക് കോൺഗ്രസ് ഒരു സഹായവും ചെയ്ത് കൊടുത്തില്ല.ജാഫ്രി കേസിൽ സുപ്രീം കോടതി വിധി എല്ലാ ഭരണഘടന വിശ്വാസികളും കണ്ടതാണ്. സോണിയ ഗാന്ധി, ജഫ്രി കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചു. നാക്കു പിഴയാണെന്ന് ആരും പറഞ്ഞില്ല. കോൺഗ്രസ് തിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനക്കെതിരായ പരാമര്‍ശം; 'മന്ത്രി രാജിവയ്ക്കേണ്ട, നാക്ക് പിഴ സംഭവിച്ചിട്ടുണ്ടാകാം'; എം എ ബേബി
അതേ സമയം, ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാക്കിയതിനൊപ്പം, മന്ത്രിക്കെതിരെ പരാതി പ്രളയവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബിജെപിയും കോൺഗ്രസും ഗവര്‍ണര്‍ക്ക് പരാതി നൽകി. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രടറി പഴകുളം മധുവും ഗവർണർക്ക് പരാതി നൽകി.
സജി ചെറിയാന്റെ പ്രസ്താവന 3 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം, കേസെടുക്കാൻ നിയമ തടസ്സമില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam