കൊച്ചിയിൽ എംവിഡി സ്ക്വാഡിറങ്ങി, വ്യാപക പരിശോധന; സ്റ്റോപ്പിൽ നിർത്താത്തതിനടക്കം 67 സ്വകാര്യ ബസുകൾക്കെതിരെ നടപടി

Published : Mar 02, 2026, 08:57 PM IST
MVD

Synopsis

എറണാകുളത്ത് അപകടകരമായി സർവീസ് നടത്തിയ 67 സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശപ്രകാരം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 67 ബസുകൾക്കെതിരെ നടപടി

കൊച്ചി: അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളത്ത് പലയിടത്തായി നടത്തിയ പരിശോധനയിൽ 67 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കുക, സമയക്രമം പാലിക്കാതെ സർവീസ് നടത്തുക, ബസ് സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സര്‍വീസ് നടത്താതിരുന്ന രണ്ട് വാഹനങ്ങള്‍ക്കെതിരെ നിയമ നടപടികളെടുത്തതായും അയോഗ്യമെന്ന് കണ്ടെത്തിയ ഒരു ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതായും 66 സ്വകാര്യ ബസുകള്‍ക്ക് ചലാന്‍ നല്‍കിയതായും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യത്ത് ആദ്യം! വമ്പൻ മാറ്റവുമായി കെഎസ്ഇബി; 1,30,000 ഉപഭോക്താക്കൾ പ്രീപെയ്ഡ് ബില്ലിംഗിലേക്ക്, മാറുന്നത് സർക്കാർ കണക്ഷനുകൾ
​മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസ്: നട്ടം തിരിഞ്ഞ് വനം വകുപ്പ്; പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശിയെ ഇനിയും പിടികൂടാനായില്ല