ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി, ഇക്കാര്യങ്ങൾ എല്ലാവർക്കും പാലിക്കാം, അപകടം ഒഴിവാക്കാം

Published : Apr 07, 2024, 10:33 AM IST
ഏപ്രിൽ, മെയ് മാസങ്ങളിൽ അതീവ ശ്രദ്ധ വേണമെന്ന് എംവിഡി, ഇക്കാര്യങ്ങൾ എല്ലാവർക്കും പാലിക്കാം, അപകടം ഒഴിവാക്കാം

Synopsis

ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ  കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങളിതാ.

അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ  കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങളിതാ.

1. കുട്ടികൾ നന്നായി കളിക്കട്ടെ - പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക
2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത്
3. ബൈക്കുകളിൽ  ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ച് ഗ്രൂപ്പായി.
4. വിനോദയാത്രകൾ മുൻകൂട്ടി റൂട്ട് പ്ലാൻ ചെയ്ത് സമയമെടുത്ത് നടത്തുക.
5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടൽ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോൾ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരെ ഉപയോഗപ്പെടുത്തുക. അവരെ പകൽ കൃത്യമായി വിശ്രമിക്കാൻ അനുവദിക്കുക.
6. ടാക്സി / കോൺട്രാക്റ്റ് ക്യാര്യേജുകളാണെങ്കിൽ പോലും ഡ്രൈവർമാർ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെൽട്ട്, ഹെൽമെറ്റ്  എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.
8. വാഹനത്തിന്‍റെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്യുക.
9. നമ്മുടെ വാഹനത്തിന്‍റെ ലൈറ്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.
10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.
11. വാഹനങ്ങളിൽ സീറ്റിംഗ്‌ കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ യാത്രയിൽ കൊണ്ടു പോകരുത്.

രാജ്യത്തെ ഏറ്റവും കടുകട്ടി പരീക്ഷക്ക് ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; 14 വിഷയങ്ങൾ പഠിപ്പിക്കും ഈ കുഞ്ഞ് ​'ഗുരു'

സീറ്റ് കിട്ടിയില്ല, 130 കീ.മി വേഗത്തിൽ പായുന്ന ട്രെയിൻ; റെയിൽവെയെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ സാഹസിക യാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്