
തിരുവനന്തപുരം:എസ്എൻഡിപി ക്കെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്.ബിഡിജെഎസ് ബിജെപി യിലേക്കുള്ള റിക്രൂട്ട്മെൻറ് ഏജൻസിയായി പ്രവർത്തിക്കുന്നു.എസ്എൻഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിച്ചു.എസ്എൻഡിപിയെ ബിജെപിയിൽ കെട്ടാൻ ശ്രമം നടക്കുന്നുണ്ട്.ചാതുർവർണ്യ വ്യവസ്ഥയിലേക്ക്
എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ല.എസ്എൻഡിപി ചാതുർവർണ്യത്തിന് പുറത്താണ്. ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് അകകുന്ന എസ്എൻഡിപിഐ ശക്തമായി വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വത്വ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാൻ ബിജെപി ശ്രമിച്ചു.എസ്ൻഡിപിയുടേത് ഉൾപ്പെടെയുള്ള വോട്ടുകൾ ഇങ്ങനെ മാറി.സ്വത്വ രാഷ്ട്രീയത്തെ വെള്ളം കടക്കാത്ത അറകളാക്കി ആർഎസ്എസ് ആദ്യം മാറ്റി.പിന്നെയും അതിനെ വർഗീയ വൽക്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു