കേരളസ്റ്റോറി മുസ്ലിംവിരുദ്ധം, കമ്മ്യൂണിസ്റ്റ് വിരുദ്ധം, കേരളവിരുദ്ധം, നിരോധിക്കണമെന്ന നിലപാടില്ലെന്ന് സിപിഎം

Published : Apr 09, 2024, 11:08 AM ISTUpdated : Apr 09, 2024, 01:03 PM IST
കേരളസ്റ്റോറി മുസ്ലിംവിരുദ്ധം, കമ്മ്യൂണിസ്റ്റ് വിരുദ്ധം, കേരളവിരുദ്ധം, നിരോധിക്കണമെന്ന നിലപാടില്ലെന്ന് സിപിഎം

Synopsis

ദൂരദർശനിൽ പ്രദർശിപ്പിച്ചപ്പോഴാണ് എതിർത്തത്.ആശയങ്ങളെ ആശയം കൊണ്ട് നേരിടാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്ന് എംവിഗോവിന്ദന്‍

ഇടുക്കി: കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള വിവിധ രൂപതകളുടെ  തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. കേരള സ്റ്റോറി മുസ്ലിം വിരുദ്ധമാണ്, കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്, കേരളവിരുദ്ധമാണ്.ദൂരദർശനിൽ പ്രദർശിപ്പിച്ചപ്പോഴാണ് എതിർത്തത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ  തീരുമാനം  എന്തിനാണെന്ന് അവർ മനസ്സിലാക്കേണ്ടതാണ്.അവർ ആലോചിക്കേണ്ടതാണ്.തിയേറ്ററിൽ എത്തിയപ്പോൾ അധികമാളുകൾ കാണാത്ത സിനിമയാണത്..

എന്നാല്‍, കേരള സ്റ്റോറി നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.യാതൊരു കലാമൂല്യവും
ഇല്ലാത്ത സിനിമയാണ് കേരള സ്റ്റോറി.ആശയങ്ങളെ ആശയം കൊണ്ട് നേരിടാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വിവാദത്തിന് ഇല്ല. കാണേണ്ടവർക്ക് കാണാം കാണേണ്ടാത്തവർ കാണണ്ട. കാണേണ്ട കാര്യമില്ല എന്നതാണ് സിപിഎമ്മിന്‍റെ  നിലപാട്. ആരെങ്കിലും പറയുന്നതിനോട് പ്രതികരിക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

'ദ കേരളാ സ്റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ, ആർഎസ്എസ് കെണിയിൽ വീഴരുത്': പിണറായി

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, ഏത് സ്വീകരിക്കണമെന്ന് ജനത്തിനറിയാം: ചാണ്ടി ഉമ്മൻ

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്