എംബിബിഎസ് വിദ്യാർത്ഥിയുടെ മരണം: മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ പൊലീസിനോട്, ദുരൂഹതയിൽ അന്വേഷണം

Published : Dec 09, 2023, 07:37 PM IST
എംബിബിഎസ് വിദ്യാർത്ഥിയുടെ മരണം: മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ പൊലീസിനോട്, ദുരൂഹതയിൽ അന്വേഷണം

Synopsis

റെക്കോർഡ് ബുക്കെടുക്കാൻ ശനിയാഴ്ച അമ്മയ്ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്

തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ മെഡിക്കൽ വിദ്യാർത്ഥിനി അതിഥി ബെന്നി മരിച്ച സംഭവത്തിൽ ദുരൂഹത. മകള്‍ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛൻ ബെന്നി വെഞ്ഞാറമൂട് പൊലീസിന് മൊഴി നൽകി. എറണാകുളം സ്വദേശിയും മൂന്നാം വ‍ർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായിരുന്നു അതിഥി ബെന്നി. കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റത്. തീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്ന് പുലർച്ചെ മരിച്ചു. 

ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് താമസം മാറ്റി. കോളജിന് പുറത്ത് വീട് വാടകക്കെടുത്ത് അമ്മയൊക്കൊപ്പമായിരുന്നു താമസം. റെക്കോർഡ് ബുക്കെടുക്കാൻ ശനിയാഴ്ച അമ്മയ്ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി. 

 

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം