
തിരുവനന്തപുരം: കാസർകോട് സർക്കാർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമയ്ക്ക് എതിരെ എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഡോ. രമ പറയുന്നത് ശരിയല്ല. എസ് എഫ് ഐക്കാർ ഒരു അക്രമവും കാണിച്ചിട്ടില്ല. നേരത്തെ എം എസ് എഫ് പ്രവർത്തകരെ ഇതേ പ്രിൻസിപ്പൽ കാലു പിടിപ്പിച്ചു എന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു
പ്രിൻസിപ്പൽ വിദ്യാർഥി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സഭയെ അറിയിച്ചു. അച്ചടക്ക നടപടിക്ക് മുൻപായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇൻ ചാർജ് സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.രമ കോളജിൽ മയക്കുമരുന്ന് വിൽപന സജീവമാണെന്നും കോളേജിലെ വിദ്യാർഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam