എസ്എന്‍സി ലാവലിന്‍ കേസ്; ടി പി നന്ദകുമാർ ഇഡിക്ക് മുമ്പില്‍ ഹാജരായി

By Web TeamFirst Published Mar 5, 2021, 11:20 AM IST
Highlights

2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ്  15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടൽ. നന്ദകുമാറിന്‍റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.

കൊച്ചി: ലാവ്ലിൻ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. കനേഡിയൻ കമ്പനിയായ എസ് എൻസി ലാവ്ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന്  കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം. 2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ്  15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടൽ. നന്ദകുമാറിന്‍റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.

click me!