നന്ദൻകോട് കൂട്ടക്കൊല കേസ്: അടുത്ത മാസം ആറിന് വിധി പറയും; കൊലപാതകം നടന്നത് 2017 ഏപ്രിൽ 8ന്

Published : Apr 28, 2025, 06:17 PM IST
നന്ദൻകോട് കൂട്ടക്കൊല കേസ്: അടുത്ത മാസം ആറിന് വിധി പറയും; കൊലപാതകം നടന്നത് 2017 ഏപ്രിൽ 8ന്

Synopsis

കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കേദൽ ജിൻസൻ രാജ കൊലപ്പെടുത്തിയെന്നാണ് കേസ്.

തിരുവനനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി അടുത്ത മാസം ആറിന്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കേദൽ ജിൻസൻ രാജ കൊലപ്പെടുത്തിയെന്നാണ് കേസ്. ബന്ധുക്കളെ കൊല്ലപെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു. 2017 ഏപ്രിൽ എട്ടിനാണ് കൊലപാതങ്ങള്‍ ചെയ്യുന്നത്. ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. കേദലിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു വാദം. എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് വിചാരണ തുടങ്ങിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും