
ദില്ലി : കാസർകോട്ട് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയിൽ
കേന്ദ്ര-സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. കേരളത്തിനും കര്‍ണാടകയ്ക്കുമാണ് നോട്ടീസ്. കേന്ദ്ര സംഘം നാളെ കാസർകോട് എത്തും. കർണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ.രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് നടപടി. അശാസ്ത്രീയമായി കുഴിച്ച് മൂടിയതിനാൽ കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസർകോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്.
മണിപ്പൂര്‍ മുതൽ മുംബൈ വരെ; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam