ജീവിതത്തിൽ ഒറ്റത്തവണ മാത്രം മുട്ടയിടും, എന്നിട്ടും ഈ വ‌‍ർഷം ചാകര; ഇന്ന് ദേശീയ മത്തി ദിനം, ഇത്തിരിക്കുഞ്ഞന്റെ വലിയ വിശേഷങ്ങൾ

Published : Nov 24, 2025, 04:46 PM IST
Small Sardine

Synopsis

ഇന്ന് നവംബ‌ർ 24. ദേശീയ മത്തി ദിനം. മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ഭക്ഷണത്തിനപ്പുറമുള്ള ഉപയോഗങ്ങളെക്കുറിച്ചും അറിയാം. മത്തിയുടെ കാര്യത്തിൽ മത്സ്യത്തൊവിലാളികൾ തെല്ല് ആശങ്കയിലാണ്. 

ഇന്ന് നവംബ‌ർ 24. ദേശീയ മത്തി ദിനം. മലയാളികളെ സംബന്ധിച്ച് മീൻ എന്നോ‌ർക്കുമ്പോൾ ആദ്യം മനസിൽ വരുന്ന പേരുകളിൽ ഒന്ന് ഈ കുഞ്ഞൻ മീനിന്റേതാണ്. തെക്കൻ കേരളത്തിൽ ഇത് ചാളയെന്നും അറിയപ്പെടുന്നു. മീൻ വിഭാ​ഗത്തിൽ പല സമയങ്ങളിലും ഏറ്റവും വിലക്കുറവുള്ള മത്തി ​ഗുണങ്ങളുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല. പ്രോട്ടീനിന്റെ കലവറയാണ് മത്തി. കൂടാതെ വൈറ്റമിൻ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വിഭാ​ഗമാണ് ചെറുമീൻ വിഭാ​ഗത്തിൽപ്പെട്ട ഈ മത്സ്യം. മസ്തിഷ്കം, ഹൃദയം തുടങ്ങിയവയുടെ ആരോ​ഗ്യത്തിന് മത്തി ഏറെ ​ഗുണകരമാണ്. മത്തിയെ ഒമേ​ഗ 3 ഫാറ്റി ആസിഡ് റിച്ച് ഫൂഡ് ആയിട്ടാണ് കണക്കാക്കുന്നത്. ഇത് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ, മത്തിയിൽ ധാരാളം നല്ല കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്.

ജൂൺ- ജൂലൈ മാസങ്ങളാണു മത്തിയുടെ പ്രജനന കാലം. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് പെൺമത്തികൾ മുട്ടയിടാറുള്ളത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ശരാശരി അര ലക്ഷം മുട്ടയാണ് ഇത്തരത്തിൽ ഒറ്റത്തവണ റിലീസ് ചെയ്യാറുള്ളത്. ചെമ്മീനുകളുടെ ലാർവകൾ, മത്സ്യ മുട്ടകൾ, വിവിധ തരം ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ, പായലുകള്‍ എന്നിവയെല്ലാമാണ് മത്തിയുടെ പ്രധാന ഭക്ഷണം. കാലവ‌ർഷമടുക്കുന്നതോടെ ഉൾക്കടലിൽ നിന്ന് ഇവ കൂട്ടം കൂട്ടമായി തീരക്കടലിലേക്കണയുക പതിവാണ്.

ഭക്ഷണാവശ്യങ്ങൾക്ക് മാത്രമാണ് മത്തി ഉപയോ​ഗിക്കുന്നതെന്ന ധാരണ പല‌‍‍‌ർക്കുമുണ്ട്. എന്നാലിത് അങ്ങനെയല്ല. മത്തിയിൽ നിന്ന് ലഭിക്കുന്ന മീനെണ്ണ അതിന് ഒരു ഉദാഹരണമാണ്. ഇത് ഔഷധാവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നു. ഇത് കൂടാതെ ഇത് മറ്റ് വൈറ്റമിൻ- മിനറൽ സപ്ലിമെന്റ് ​ഗുളികകളിലും ഇത് ഉപയോ​ഗിക്കുന്നു. ലിപ്സ്റ്റിക്ക്, നെയിൽ പോളിഷ്, പെയിന്റ് തുടങ്ങിയ ഇന്റസ്ട്രികളിലും ഇത് ഉപയോ​ഗിച്ചു വരുന്നുണ്ട്. മത്തിയുടെ മാംസത്തിൽ എണ്ണയുടെ അളവ് കൂടുതലായതിനാൽ സമയത്ത് ഉപയോ​ഗിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടാകുകയും ചെയ്യും.

മറ്റു വ‌ർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം മത്തി കൂടുതൽ അളവിൽ കേരളത്തിൽ ലഭിച്ചിരുന്നു. സാധാരണ മത്തി മുട്ടകൾ പകുതി ഭാ​ഗവും ചൂടു തട്ടി നശിച്ചു പോകാറാണ് പതിവ്. എന്നാൽ ഈ വ‌ർഷം മഴയുടെ അളവ് കൂടിയതും, ചൂട് കുറഞ്ഞതും മത്തിയുടെ അളവ് കൂടുതലാകാൻ കാരണമായി എന്നാണ് ശാസ്ത്രലോകം പറയുന്നത്. അതേ സമയം, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ മുന്നോട്ട് വക്കുന്ന പ്രധാന ആശങ്ക ലഭിക്കുന്ന മത്തിയുടെ വലിപ്പക്കുറവാണ്. പണ്ട് 20 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള മത്തി കിട്ടിയിരുന്നെങ്കിൽ ഇപ്പോഴത് 12- 13 സെന്റീമീറ്റ‍‌ർ വരെ മാത്രമുള്ള കുഞ്ഞൻ മത്തികളാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലില്‍ തീറ്റയിലുണ്ടായ കുറവാണ്‌ ഇതിന് കാരണമെന്നാണ് അവ‌ർ പറയുന്നത്. ഇതല്ലാതെ, വലിപ്പക്കുറവുള്ള മത്തി കൂടുതൽ പിടിച്ചാലും വലിയ വിലയില്ലാത്തതു കൊണ്ട് നഷ്ടമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ'; ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി
ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു