പാർട്ടിക്ക് കിട്ടേണ്ട പണം ഷാജി തട്ടിയെടുത്തെന്ന മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നൗഷാദ് പൂതപ്പാറ

Published : Dec 21, 2020, 09:57 AM IST
പാർട്ടിക്ക് കിട്ടേണ്ട  പണം ഷാജി തട്ടിയെടുത്തെന്ന മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നൗഷാദ് പൂതപ്പാറ

Synopsis

പരാതി മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മുസ്ലിം ലീഗിന്റെ അഴീക്കോട്ടെ പ്രാദേശിക നേതാവായിരുന്നു നൗഷാദ്

കണ്ണൂർ: കെ എം ഷാജിക്കെതിരെ താനുന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നൗഷാദ് പൂതപ്പാറ. പാർട്ടിക്ക് കിട്ടേണ്ട പണം കെഎം ഷാജി തട്ടിയെടുത്തുവെന്ന് അദ്ദേഹം വീണ്ടും ആരോപിച്ചു. മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2014 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിലാണ് കെഎം ഷാജിക്കെതിരെ ആരോപണം ഉയർന്നത്.

മുസ്ലിം ലീഗിന് ഓഫീസ് കെട്ടിടം നിർമ്മിക്കാൻ മാനേജ്മെന്റ് വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപയാണ്, പാർട്ടി അറിയാതെ കെഎം ഷാജി എംഎൽഎ വാങ്ങിയതെന്നാണ് നൗഷാദ് പൂതപ്പാറയുടെ ആരോപണം. ഈ പരാതി മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മുസ്ലിം ലീഗിന്റെ അഴീക്കോട്ടെ പ്രാദേശിക നേതാവായിരുന്നു നൗഷാദ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം; ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്
മലപ്പുറത്ത് വിജയത്തിനിടയിലും നിരാശ; പൊൻമുണ്ടം പഞ്ചായത്തിൽ ലീ​ഗിന് തോല്‍വി, സിപിഎമ്മുമായി ചേർന്ന കോൺ​ഗ്രസിനെതിരെ പ്രതിഷേധം