
തൃശൂർ: മുഖ്യമന്ത്രിയുടെ നവകേരളസദസ്സിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 4 ന് അനുവദിച്ച അവധി പിൻവലിച്ചു. സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്ലാണ് അവധി റദ്ദാക്കികൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. നവകേരളസദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരിപാടി പൂര്‍ത്തിയായ ശേഷം സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. നവകേരള സദസ് നടക്കുന്ന സ്കൂളുകള്‍ക്ക് അവധി നൽകുന്നതാണ് പതിവ്. പരിപാടിക്ക് കുട്ടികളെ റോഡിലിറക്കുന്നത് വലിയ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇതിനെ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.
ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പിടികൂടിയത് 10 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam