'മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി'; ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടിയില്‍ അപലപിച്ച് എൻബിഡിഎ

Published : Mar 06, 2023, 02:06 PM ISTUpdated : Mar 06, 2023, 02:20 PM IST
'മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി'; ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടിയില്‍ അപലപിച്ച് എൻബിഡിഎ

Synopsis

നടപടി ഭരണഘടനാപരമായ മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളിയാണ്. ന്യായീകരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും എൻബിഡിഎ ആവശ്യപ്പെട്ടു.

ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് റെയ്ഡിനെയും എസ്എഫ്ഐ അതിക്രമത്തേതും അപലപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (എൻബിഡിഎ). നടപടി ഭരണഘടനാപരമായ മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളിയാണ്. ന്യായീകരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും എൻബിഡിഎ ആവശ്യപ്പെട്ടു.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിനെതിരായ നീക്കം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. അവസരം വീണ് കിട്ടുമ്പോൾ അത് പകവീട്ടാൻ ഉപയോഗിക്കുന്നത് ശരിയല്ല. എന്തും ചെയ്യാൻ എസ്എഫ്ഐക്ക് നേതാക്കൾ ലൈസൻസ് കൊടുത്തുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

Asianet News: 'ഏഷ്യാനെറ്റ് ന്യൂസിനെതിരായ പരാതി പരസ്പരവിരുദ്ധം'; വ്യാജ വാർത്ത ചമക്കുന്ന പാരമ്പര്യം ദേശാഭിമാനിക്കെന്ന് സതീശന്‍

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസുകള്‍ക്കെതിരെയുണ്ടായ എസ്എഫ്ഐ-പൊലീസ് അതിക്രമങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരായ താക്കീതും വായടപ്പിക്കാനുള്ള ശ്രമവുമാണെന്ന് യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ പ്രതികരിച്ചു. ലഹരിക്കെതിരായ വാർത്ത സർക്കാരിനെതിരായ പ്രചാരണമാണെന്ന വാദം അപഹാസ്യമാണന്ന് യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ വാർത്തക്കുറിപ്പിൽ പറഞ്ഞു. 

വിമര്‍ശനങ്ങളോടുള്ള സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും അസഹിഷ്ണുതയാണ് പ്രകടമായത്. കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറ് വാരിപ്പിച്ചത് പോലെയാണ് എസ്.എഫ്. ഐക്കാരെ ഉപയോഗിച്ച് ഏഷ്യാനെറ്റിന്‍റെ ഓഫീസ് ആക്രമിച്ചത്.  മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആക്രോശിച്ച സംസ്കാരമാണ്  മുഖ്യമന്ത്രിക്കുള്ളത്. പാര്‍ട്ടി സെക്രട്ടിയായിരുന്ന പഴയ പിണറായി വിജയന്‍ മാതൃഭൂമിയുടെ മുന്‍ എഡിറ്ററെ എടോ ഗോപാലകൃഷ്ണൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത് കേരളം മറന്നിട്ടില്ലെന്നും ഹസ്സൻ പ്രസാതാവനയിൽ പറഞ്ഞു.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'