Latest Videos

പാലാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി എൻസിപി

By Web TeamFirst Published Oct 12, 2020, 11:07 AM IST
Highlights

സീറ്റുകൾ വിട്ട് കൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. അത്തരമൊരു ആവശ്യം ഇത് വരെ ആരും ആവശ്യപ്പെട്ടിട്ടില്ല. ജോസ് കെ മാണി വരുന്നത് സ്വാഗതം ചെയ്യുകയാണെന്നും ഇടത് പക്ഷം ശക്തമാകുന്ന നടപടികളെയെല്ലാം സ്വാഗതം ചെയ്യുമെന്നും ടി പി പീതാംബരൻ പറയുന്നു.

കൊച്ചി: പാലാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റര്‍. അത്തരമാരു ആവശ്യം സിപിഎം മുന്നോട്ടുവെക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൻസിപി ജയിച്ച ഒരു സീറ്റും ആർക്കും വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. 

സീറ്റുകൾ വിട്ട് കൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. അത്തരമൊരു ആവശ്യം ഇത് വരെ ആരും ഉന്നയിച്ചിട്ടില്ല. ജോസ് കെ മാണി വരുന്നത് സ്വാഗതം ചെയ്യുകയാണെന്നും ഇടത് പക്ഷം ശക്തമാകുന്ന നടപടികളെയെല്ലാം സ്വാഗതം ചെയ്യുമെന്നും ടി പി പീതാംബരൻ പറയുന്നു. ആരാണ് വിട്ട് വീഴ്ച ചെയ്യേണ്ടതെന്ന കാര്യത്തിൽ ഇടതുപക്ഷ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. അത് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. 

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തദ്ദേശം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണി പ്രവേശം വേണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. എന്നാൽ പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന എൻസിപി നിലപാട് ഇതിനെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നാണ് അറിയേണ്ടത്. 

click me!