പിസി ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്റ് ഓഫീസിലെത്തി; എൻസിപി ഓഫീസ് എതിർവിഭാ​ഗം തല്ലിത്തകർത്തു

Published : Feb 05, 2025, 04:56 PM ISTUpdated : Feb 05, 2025, 04:58 PM IST
പിസി ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്റ് ഓഫീസിലെത്തി; എൻസിപി ഓഫീസ് എതിർവിഭാ​ഗം തല്ലിത്തകർത്തു

Synopsis

ചാക്കോക്കെതിരെ അഴിമതി ആരോപണവും സാമ്പത്തിക തിരിമറിയും ഉന്നയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ ആട്ടുകാൽ അജിയുടെ നേതൃത്വത്തിലെത്തിയ സംഘം ഓഫീസ് പിടിച്ചെടുക്കുകയായിരുന്നു. 

തിരുവനന്തപുരം: എൻസിപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പിസി ചാക്കോയെ അനുകൂലിക്കുന്നവരും എതിര്‍ വിഭാഗവും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ ആഴ്ച പിസി ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്റ് സതീഷ്കുമാര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ചാക്കോക്കെതിരെ അഴിമതി ആരോപണവും സാമ്പത്തിക തിരിമറിയും ഉന്നയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ ആട്ടുകാൽ അജിയുടെ നേതൃത്വത്തിലെത്തിയ സംഘം ഓഫീസ് പിടിച്ചെടുക്കുകയായിരുന്നു. കസേരകൾ ഉൾപ്പെടെ ഓഫീസ് ഉപകരണങ്ങളെല്ലാം തല്ലിത്തകര്‍ത്തു. സ്ഥാനമൊഴിയാൻ ഒരുക്കമല്ലെന്നാണ് ആട്ടുകാൽ അജിയുടെ നിലപാട്. എന്നാൽ ചാക്കോയുടെ പേരിലെടുത്ത ഓഫീസിൽ പിസി ചാക്കോ പറയുന്ന പോലെയാണ് കാര്യങ്ങൾ നടക്കേണ്ടതെന്നാണ് എതിര്‍ പക്ഷം പറയുന്നത്. കഴിഞ്ഞ ആഴ്ച പിസി ചാക്കോയുടെ സാന്നിധ്യത്തിൽ ചേര്‍ന്ന പാര്‍ട്ടിയോഗവും അലങ്കോലമായിരുന്നു. പൊലീസെത്തിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്. 

പായസത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം, മഹാരാഷ്ട്രയിൽ ഗ്രാമ മേളയിൽ പങ്കെടുത്ത 250 ഓളം പേർ ചികിത്സ തേടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍