സിൽവർ ലൈൻ: പ്രതിപക്ഷ സമരം രാഷ്ട്രീയം: ബിനോയ് വിശ്വത്തിനെതിരെയും പിസി ചാക്കോ

Published : Jan 06, 2022, 05:06 PM IST
സിൽവർ ലൈൻ: പ്രതിപക്ഷ സമരം രാഷ്ട്രീയം: ബിനോയ് വിശ്വത്തിനെതിരെയും പിസി ചാക്കോ

Synopsis

ഇഴഞ്ഞു നീങ്ങുന്ന കേരളത്തിലെ യാത്രാ സംവിധാനത്തിനുള്ള ശാശ്വത പരിഹാരമാണ് കെ റെയിലെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. വികസന കാര്യത്തിൽ പ്രതിപക്ഷം പുറംതിരിഞ്ഞുനിൽക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി എൻസിപി പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇഴഞ്ഞു നീങ്ങുന്ന കേരളത്തിലെ യാത്രാ സംവിധാനത്തിനുള്ള ശാശ്വത പരിഹാരമാണ് കെ റെയിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ എതിർപ്പ് കേവലം രാഷ്ട്രീയം മാത്രമാണ്. മതമൗലികവാദികളും കോൺഗ്രസ്സും ബിജെപിയും ഒത്തുചേർന്നാണ് കേരളത്തിൽ സമരം നടത്തുന്നത്. ഹൈ സ്പീഡ് റെയിലിനെ  മുൻപ് അനുകൂലിച്ചവരാണ് ഇന്ന് എതിർക്കുന്നത്. സാമൂഹികാഘാത പഠനത്തിന് പ്രതിപക്ഷം പ്രതിബന്ധം സൃഷ്ടിക്കുന്നു. 

സംസ്ഥാനത്ത് എൻസിപി ഒറ്റക്കെട്ടാണ്. പാർട്ടി പിളരുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. സംസ്ഥാന ട്രഷററുടെ വ്യക്തിപരമായ കാരണങ്ങളാലാണ്. ഒട്ടേറെ ഭാരവാഹിത്വമുള്ള ആൾ ഒരു  ഭാരം ഇറക്കിവെച്ചുവെന്ന് മാത്രമാണ് അതിനർത്ഥം. വ്യക്തിപരമായ കാരണങ്ങളാൽ ആര് രാജി വെച്ചാലും അത്  സ്വീകരിക്കുമെന്നും പിസി ചാക്കോ വ്യക്തമാക്കി.

ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയം ശരിക്കും പഠിച്ചിട്ടാണെന്ന് കരുതുന്നില്ല. പഴയ കോൺഗ്രസിൻറെ സങ്കൽപം മനസ്സിലുള്ളത് കൊണ്ടാകാം ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്. നിലവിൽ ഏതാനും സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയ കോൺഗ്രസ് എങ്ങനെയാണ് ദേശീയ നേതൃത്വം കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്