നെടുമ്പാശ്ശേരി ഹെലികോപ്റ്റർ അപകടം; ‍‍ഡിജിസിഎയും കോസ്റ്റ്​ഗാർഡും അന്വേഷണം തുടങ്ങി

By Web TeamFirst Published Mar 27, 2023, 2:27 PM IST
Highlights

മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ  ഡെപ്യൂട്ടി കമാൻഡൻ റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടർ പറത്തിയത്.

കൊച്ചി: നെടുമ്പാശ്ശേരി ഹെലികോപ്റ്റർ അപകടത്തിൽ ഡിജിസിഎയും കോസ്റ്റ് ​ഗാർഡും അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്.

മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ  ഡെപ്യൂട്ടി കമാൻഡൻ റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ലക്ക് അപകടത്തിൽ പരിക്കേറ്റു. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്റ്റർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.  

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയത് മലയാളിയാ വിപിൻ. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്‍റും മലയാളിയുമായ വിപിനാണ് തകർന്നു വീണ ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി ഇ ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്‍ല എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ല ക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

പ്രേക്ഷക ഹൃദയങ്ങളിൽ നർമ്മം നിറച്ച ഇന്നസെന്റ് എക്കാലവും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാനമന്ത്രി


 

click me!